06:34am 11 November 2026
NEWS
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
09/09/2025  06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പടമുകള്‍, വാഴക്കാല പ്രദേശങ്ങളിലെ പൈപ്പ് ലൈന്‍ തകരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ന് കെ.എം.ആര്‍.എല്‍, വാട്ടര്‍ അതോറിറ്റി, കരാര്‍ കമ്പനി എന്നിവരുടെ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കുന്നുപുറം മുതല്‍ കുമാരനാശാന്‍ റോഡ് വരെയുള്ള ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയായശേഷം മാത്രം പൈലിംഗ് ജോലികള്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പത്ത് ദിവസത്തിനുള്ളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി യോഗത്തില്‍ അറിയിച്ചു. മാറ്റി സ്ഥാപിച്ച പൈപ്പ് ലൈനിന്റെ ടെസ്റ്റിംഗും കഴിഞ്ഞശേഷം മാത്രം പൈലിംഗ് ജോലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. കെ.എം.ആര്‍.എല്ലിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് കോടി രൂപ മുടക്കി കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ക്ക് പകരം ഡിഐ, പിവിസി പൈപ്പുകള്‍ സ്ഥാപിച്ചുവരികയാണ്.  പൈപ്പ് ലൈന്‍ മാറ്റിയിടുന്ന ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മഴമൂലം നിര്‍ത്തിവെച്ചിരുന്ന റോഡ് ടാറിംഗ് ജോലികളും പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img